20 June 2020

നെടിയനാട് എ യു പി സ്കൂളിൽ വായനവാരാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു.
(VISION NEWS 20 June 2020)



നരിക്കുനി: നെടിയനാട് എ യു.പി സ്കൂളിൽ വായനവാരാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. ഹോം ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുമായി വിദ്യാർഥികളുടെ വീടുകളിലേക്ക് പോകുന്ന പുസ്തകവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അഡ്വ.പി.കെ.വബിത ഉദ്ഘാടന കർമം നിർവഹിച്ചു.ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വേണുഗോപാൽ, വാർഡ് മെമ്പർമാരായ ശ്രീമതി. മറിയക്കുട്ടി, ശ്രീമതി.ഷിജി, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.അഷ്റഫ് മാസ്റ്റർ, സ്‌കൂൾ മാനേജർ ശ്രീ.മുഹമ്മദ് അബ്ബാസ്, മുൻ ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ സുരേഷ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.കെ സൽമത്ത്, എസ്.ആർ.ജി.കൺവീനർ ശ്രീ.മുഹമ്മദ് ഇഖ്ബാൽ എന്നിവർ സംസാരിച്ചു.സ്കൂളിൽ നിന്നും ആരംഭിച്ച് മൂർഖൻകുണ്ട് ,പാലങ്ങാട്,കുണ്ടായി, കളത്തിൽ പാറ, കാവും പൊയിൽ, നെല്ല്യേരിത്താഴം, പന്നൂർ, തുടങ്ങിയ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് മുഴുവൻ വിദ്യാർഥികളുടെ വീടുകളിലും ഹോം ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ കോവിഡ്നിയമം പാലിച്ചുകൊണ്ട് നേരിട്ടെത്തിച്ചു.രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും അകമഴിഞ്ഞ സഹകരണം കൊണ്ട് പുസ്തകവണ്ടി വൻവിജയമായിത്തീർന്നു. വായന വാരാഘോഷത്തിന്റെ ഭാഗമായി ഓരോ ദിവസങ്ങളിലായി വായനക്വിസ്, കൈയ്യെഴുത്ത് മത്സരം, കഥാ രചന ,കവിതാ രചന, വായനമത്സരം, പുസ്തകാസ്വാദനക്കുറിപ്പ് എന്നീ മത്സരങ്ങൾ നടക്കും

Post a comment

Whatsapp Button works on Mobile Device only