23 June 2020

അങ്കമാലിയില്‍ അച്ഛന്‍ കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍.
(VISION NEWS 23 June 2020)


 കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സോജന്‍ ഐപ് ആണ് ഈ വിവരം പങ്കുവയ്ക്കുന്നത്. കുട്ടി സ്വയം കണ്ണുകള്‍ തുറക്കാന്‍ ശ്രമിക്കുന്നുവെന്നും കൈകാലുകള്‍ അനക്കിയെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. ഇത് ഒരു നല്ല സൂചനയാണെന്നും എന്നാല്‍ അടുത്ത 36 മണിക്കൂര്‍ കൂടി കഴിയാതെ ഒന്നും പറയാന്‍ പറ്റില്ലെന്നും ഡോക്ടര്‍ പറയുന്നു. 

നാലര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ തലയില്‍ കട്ടപിടിച്ച രക്തം ഇന്നലെ നീക്കം ചെയ്തിരുന്നു. ഓക്‌സിജന്‍ സഹായത്തോടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതിനെ തുടര്‍ന്നാണ് ഇന്നലെ ശസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചത്. കഴിഞ്ഞ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് 54 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കാലില്‍ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. കുട്ടിയുടെ അച്ഛന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Post a comment

Whatsapp Button works on Mobile Device only