26 June 2020

കൊവിഡില്‍ നിന്ന് ഇന്ത്യ എപ്പോള്‍ മുക്തമാകുമെന്ന് അറിയില്ല; ധീരമായി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി
(VISION NEWS 26 June 2020)


കൊവിഡിന്റെ പിടിയില്‍ നിന്ന് ഇന്ത്യ എന്ന് മോചനം നേടുമെന്ന് വ്യക്തമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മള്‍ ധീരമായി നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള യുപി സര്‍ക്കാരിന്റെ തൊഴില്‍ പദ്ധതി ആത്മനിര്‍ഭര്‍ യുപി റോജ്ഗാര്‍ യോജന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

17,296 പേര്‍ക്ക് കൂടി രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 4,90,401 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത്. ഇന്നലെ മാത്രം രാജ്യത്ത് 407 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 15000 പിന്നിട്ടു. മൊത്തം മരണസംഖ്യ 15,301 ആയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത് 2,85,636 പേരാണ്, ചികിത്സയിലുള്ളത് 1,89,463 പേരും. നിലവില്‍ കൊവിഡ് ആഗോള പട്ടികയില്‍ നാലാമതാണ് ഇന്ത്യ. രോഗ വ്യാപനത്തിന്റെ പ്രതിദിന തോതില്‍ മൂന്നാമതും.

Post a comment

Whatsapp Button works on Mobile Device only