18 June 2020

ട്വിറ്ററില്‍ ഇനി വോയിസ് ട്വീറ്റും
(VISION NEWS 18 June 2020)



ജനപ്രിയ മെക്രോ ബ്ലോഗിംഗ് സൈറ്റ് ആയ ട്വിറ്ററില്‍ വോയിസ് ട്വീറ്റ് ആരംഭിച്ചു. നേരത്തെ ചുരുങ്ങിയ ടെക്സ്റ്റുകള്‍ മാത്രമായിരുന്നു ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വോയിസ് ട്വീറ്റ് സംവിധാനവും ആരംഭിച്ചിരിക്കുകയാണ്.

നിലവില്‍ പരീക്ഷണാര്‍ത്ഥത്തില്‍ തുടങ്ങിയ വോയിസ് ട്വീറ്റ് തിരഞ്ഞെടുക്കപ്പെട്ട ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ. എന്നാല്‍ സമീപ ഭാവിയില്‍ എല്ലാവരിലേക്കും ഈ ഫീച്ചര്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

ബ്ലോഗ് പോസ്റ്റിലൂടെ ട്വിറ്റര്‍ തന്നെയാണ് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്. 'ഇപ്പോള്‍ നിങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് സംബന്ധിച്ച് സംസാരിക്കാന്‍ ട്വിറ്റര്‍ അവസരം നല്‍കുന്നു. ഇതിനായി ഫോട്ടോകളും, ടെക്സ്റ്റും, വീഡിയോയും, ജിഫും നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. ഇനിമുതല്‍ നിങ്ങളുടെ ശബ്ദത്തിലും ട്വീറ്റ് ചെയ്യാം' ട്വിറ്റര്‍ ബ്ലോഗ് പോസ്റ്റ് പറയുന്നു.

ഒരു വോയിസ് ട്വീറ്റിന്‌റെ ദൈര്‍ഘ്യം 140 സെക്കന്റാണ്. കൂടുതല്‍ ഉണ്ടെങ്കില്‍ അത് ത്രെഡായി ട്വീറ്റ് ചെയ്യപ്പെടും എന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

Post a comment

Whatsapp Button works on Mobile Device only