26 June 2020

വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി.സ്കൂളിൽ ലഹരി വിരുദ്ധദിനം ആചരിച്ചു.
(VISION NEWS 26 June 2020)


ഓമശ്ശേരി : വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി.സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധദിനാചരണം നടത്തി. ലഹരി വിരുദ്ധദിനാചരണത്തോടനുബന്ധിച്ചു കൂടത്തായി കേസ് അന്വേഷിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ജീവൻ ജോർജ്  കുട്ടികൾക്കായി വീഡിയോ സന്ദേശം നൽകി. ലഹരി കുട്ടികളെ എങ്ങനെ ഒക്കെ നശിപ്പിക്കുന്നു എന്ന് ഉദാഹരണം സഹിതം അദ്ദേഹം കുട്ടികളോട് വ്യക്തമാക്കി. ജീവിതമാണ് ലഹരി എന്ന സന്ദേശം അദ്ദേഹം കുട്ടികൾക്ക് നൽകി. 

ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു  വിദ്യാർത്ഥികൾക്കായി ഓൺലൈനായി പ്രസംഗമത്സരം, സ്കിറ്റ്, പോസ്റ്റർ രചന എന്നിവ നടത്തി.  ലഹരി വിരുദ്ധ ദിനാചരണപരിപാടികൾക്ക് ലിറ്റിൽ ഫ്ലവർ U P സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ റോയി ഓവേലിൽ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only