25 June 2020

ജനകീയനായ സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി
(VISION NEWS 25 June 2020)




ഓമശ്ശേരി: 2018-2020 കാലയളവിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി സ്തുത്യർഹമായ സേവനത്തിനു ശേഷം കൂത്താളി പഞ്ചായത്ത്‌ സെക്രട്ടറിയായി സ്ഥലം മാറി പോകുന്ന *ടി.കെ* *ഫവാസ് ഷമീം* സാറിനു സേവ് ഓമശ്ശേരി വാട്സപ്പ് കൂട്ടായ്മ യാത്രയയപ്പ് നൽകി. ചുരുങ്ങിയ കാലം കൊണ്ടു പൊതുജനങ്ങളോടും ജനപ്രതിനിധികളോടും ചേർന്നുനിന്നുകൊണ്ട് നിരവധി ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജനകീയനായ സെക്രട്ടറിക്ക് സാധിച്ചിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിലുമെല്ലാം കർമ്മോൽസുകനായ സെക്രട്ടറിയുടെ പ്രവർത്തനങ്ങൾ മറ്റുള്ള ഉദ്യോഗസ്ഥർക്കും മാതൃകയാണ്,  അനുകരണീയവുമാണ്. ഓമശ്ശേരി നിവാസികളായ  ഓരോരുത്തരുടെയും  ഹൃദയത്തിലാണ് അങ്ങയുടെ സ്ഥാനം.






സ്നേഹോപഹാരം ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി വി അബ്ദുറഹ്മാൻ മാസ്റ്ററും സേവ് ഓമശ്ശേരി പ്രസിഡന്റ്‌ പി വി ഹുസ്സയിൻ മാസ്റ്ററും ചേർന്നു നൽകി. സേവ് ഓമശ്ശേരി ഭാരവാഹികളായ യു കെ ഹുസ്സയിൻ, ബഷീർ കൊല്ലരുകണ്ടി എന്നിവർ  സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only