10 June 2020

ഓട്ടോമറ്റിക്ക് ഹാൻഡ് സാനിറ്റൈസർ കൊടുവള്ളിയിൽ
(VISION NEWS 10 June 2020)


കൊടുവള്ളി :കൊടുവള്ളി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന സാനിറ്റൈസർ നിർമ്മിച്ചു. കോ വിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി, സ്കൂളിലെ അടൽ ടിങ്കറിങ്ങ് ലാബിൽ പരിശീലനം നേടിയ. മുഹമ്മദ് അസീം കുണ്ടുങ്ങര, മുഹമ്മദ് സിനാൻ, മുഹമ്മദ് ഷഹബാസ് എന്നീ വിദ്യാർത്ഥികളാണ് ഈ ഉപകരണം നിർമ്മിച്ചത് സാനിറ്റൈസറിനടുത്തേക്ക് കൈ കൊണ്ടുവരുമ്പോൾ അൾട്രാ സോണിക് സെൻസറിൻ്റെ സഹായത്താൽ ഉപകരണം പ്രവർത്തിക്കുന്നു, കൈസ്പർശമില്ലാതെ സാനിറ്റൈസർ ലഴിക്കുെമെന്നതാണ് ഇതിൻ്റെ ഗുണം ,ഇതിൻ്റെ പ്രവർത്തനം സ്കൂൾ ഹെഡ്മിസ്ട്രസ് ഷബീന, ഇ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മുഹമ്മദ് കുണ്ടു ങ്ങര: ഡപ്യൂട്ടി ഹെഡ്മാസ്റ്റർ സിന്ധു, അടൽ ടിങ്കറിങ്ങ് ലാബ് ഇൻ ചാർജ് ഫിർദൗസ് ബാനു എന്നിവർ കുട്ടികൾക്ക് ആശംസുകൾ .നേർന്നു, അധ്യാപകരും പി ടി എ യും കുട്ടികൾക്ക് പ്രചോദനം നൽകി

Post a comment

Whatsapp Button works on Mobile Device only