14 June 2020

പതറല്ലേ,മനമിടറല്ലേ' ഓമശ്ശേരി പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.പ്രവാസി സംഗമം സംഘടിപ്പിച്ചു.
(VISION NEWS 14 June 2020)



ഓമശ്ശേരി:കോവിഡ്‌ മഹാ മാരി ഭീതി പരത്തുന്ന സാഹചര്യത്തിൽ പ്രവാസി സഹോദരങ്ങൾക്ക്‌ ആശ്വാസവുമായി ഓമശ്ശേരി പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.പ്രവാസി സംഗമം സംഘടിപ്പിച്ചു.സൂം-ഫേസ്‌ ബുക്ക്‌ തുടങ്ങിയ ഓൺ ലൈൻ സങ്കേതങ്ങൾ വഴി നടന്ന പരിപാടിയിൽ നൂറു കണക്കിന്‌ പ്രവാസികൾ പങ്കാളികളായി.

'പതറല്ലേ,മനമിടറല്ലേ' പരിപാടിയിൽ പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.പ്രസിഡണ്ട്‌ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന ജന:സെക്രട്ടറി അഡ്വ:പി.കെ.ഫിറോസ്‌ ഉൽഘാടനം ചെയ്തു.അന്താരാഷ്ട്ര പരിശീലകനും ജിദ്ധ കിംഗ്‌ അബ്ദുൽ അസീസ്‌ യൂണിവാഴ്സിറ്റി പ്രൊഫസറുമായ ഡോ:ഇസ്മായിൽ മരിതേരി ക്ലാസ്സിനും സംശയ നിവാരണത്തിനും നേതൃത്വം നൽകി.പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.ജന:സെക്രട്ടറി ഫായിസ്‌ മങ്ങാട്‌ പദ്ധതി വിശദീകരിച്ചു.

പി.കെ.ശമീർ പുത്തൂർ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി.കെ.പി.ഷാജി കൂടത്തായി,എം.എൻ.എ.നാസർ വെസ്റ്റ്‌ വെണ്ണക്കോട്‌,കെ.കെ.എം.സുഹൈൽ അമ്പലക്കണ്ടി,സഫീർ പി.ജാറം കണ്ടി,ഫസലുറഹ്മാൻ കൂടത്തായി,മുഹമ്മദ്‌ പുത്തൂർ സംസാരിച്ചു.പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.ട്രഷറർ യു.കെ.ഉമർ ഓമശ്ശേരി സ്വാഗതവും വർ:സെക്രട്ടറി എം.ടി.അബ്ദുൽ അസീസ്‌ പുത്തൂർ നന്ദിയും പറഞ്ഞു.

പ്രവാസികളെ രണ്ടാം തരം പൗരന്മാരായി കാണുന്ന കേരള സർക്കാറിന്റെ സമീപനം അത്യന്തം വേദനാജനകമാണെന്നും പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിൽ സർക്കാർ നടത്തുന്ന വാചാടോപങ്ങൾ കബളിപ്പിക്കുന്നതാണെന്നും പ്രവാസി സംഗമം കുറ്റപ്പെടുത്തി.പ്രവാസികളെ മഹാമാരിയുടെ വാഹകരായി ചിത്രീകരിക്കുന്ന പ്രവണത ആപൽക്കരമാണെന്നും ശക്തമായ പ്രതിഷേധം എല്ലാ കോണുകളിൽ നിന്നും ഉയർന്നു വരണമെന്നും പ്രവാസി സംഗമം അഭിപ്രായപ്പെട്ടു.


Post a comment

Whatsapp Button works on Mobile Device only