22 June 2020

മോഡേൺ ബസാർ ഡിവിഷനിൽ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു
(VISION NEWS 22 June 2020)

 
കൊടുവള്ളി: കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ മോഡേൺ ബസാർ ഡിവിഷനിൽ പ്രവർത്തി പൂർത്തീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എംഎൽഎ നിർവഹിച്ചു മോഡേൺ  ബസാർ കോളിതെറ്റത്ത് റോഡ്, ആർടി ഓഫീസ് മൂത്തോറമാക്കി മോഡേൺ ബസാർ റോഡ്, മോഡേൺ ബസാർ എടേതൊടിക റോഡ്, കരിങ്കമണ്ണ് കുഴി വളവ് ഒറുപുറംകണ്ടം റോഡ്, കിഴക്കുവീട് റോഡ്, കിഴക്കു വീട് ഫൂട്പാത്ത്
 എന്നിവയുടെ ഉദ്ഘാടനം മോഡേൺ ബസാർ അങ്ങാടിയിൽ എംഎൽഎ ശ്രീ കാരാട്ട് റസാഖ് നിർവഹിച്ചു ഡിവിഷൻ കൗൺസിലർ സുബൈദ റഹിം അധ്യക്ഷത വഹിച്ചു കൗൺസിലർമാരായ ഇ സി മുഹമ്മദ്,  ഒ പി റസാക്ക്, കാരാട്ട്  ഫൈസൽ, കേരള സംസ്ഥാന വഖഫ് ബോർഡ് മെമ്പർ റസിയ ഇബ്രാഹിം, പി ടി ലത്തീഫ് നൂർമുഹമ്മദ്, ഇ ടി മുജീബ്, നാസർ പി കെ, ഇ ടി അഹമ്മദ് കുട്ടി,ഇ ടി ഫൈസൽ കെ വി നൗഷാദ്, ഒ പി എെ കോയ,ഒ പി റഷീദ്, എ.പി സിദ്ദീഖ്, പിടി മൊയ്തീൻകുട്ടി മാസ്റ്റർ, എം പി ബഷീർ, തുടങ്ങിയവർ സംബന്ധിച്ചു. 
റാഷിദ് നെച്ചുമണ്ണിൽ സ്വാഗതവും കാസിം കെ കെ നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only