23 June 2020

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം
(VISION NEWS 23 June 2020)



സ്ഥാനത്ത് കൊവിഡ് മരണം 22 ആയി
കേരളത്തില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ എട്ടിന് തിരിച്ച് പത്താം തീയതിയാണ് നാട്ടില്‍ എത്തിയത്. നിസാമുദ്ദീന്‍ എക്‌സ്‌പ്രെസിലാണ് ഇദ്ദേഹം എത്തിയത്. ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പനി ബാധിച്ച അദ്ദേഹത്തെ സ്രവ പരിശോധന നടത്തുകയും ഈ മാസം 17ന് പോസിറ്റീവായി സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നീട് ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പടെ കൊച്ചിയില്‍ നിന്നാണ് എത്തിച്ച് നല്‍കിയത്. ചികിത്സയില്‍ കഴിയവെ ന്യുമോണിയ ബാധിതന്‍കൂടിയായ ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Post a comment

Whatsapp Button works on Mobile Device only