21 June 2020

ടിക്ടോക്കിനെ ആരാധകര്‍ കൈവിടുമോ? എതിരാളികള്‍ പെരുകുന്നു
(VISION NEWS 21 June 2020)



ഇന്ത്യ- ചൈന ബന്ധം വഷളാകുന്നതോടെ ചങ്കിടിപ്പേറുന്നത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കാണ്. രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയകളിലും മറ്റും മുഴങ്ങിക്കേള്‍ക്കുന്നത് ബോയ്‌ക്കോട്ട് ചൈന എന്ന മുദ്രാവാക്യമാണ്. ഇത്തരത്തില്‍ ബോയ്‌ക്കോട്ട് ചൈന മുദ്രാവാക്യം വിളിക്കുമ്പോള്‍ ഏറെ പ്രതിസന്ധിയിലാകുന്നത് രാജ്യത്ത് ഏറെ പ്രചാരത്തിലുള്ള ചൈനീസ് ആപ്ലിക്കേഷനായ ടിക്ടോക്ക് കൂടിയാണ്. 

എതിരാളികള്‍ ഇല്ല എന്നത് കൊണ്ടും ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോം എന്നത് കൊണ്ടും ടിക്ടോക്കിന് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ബോയ്‌ക്കോട്ട് ചൈന എന്ന മുദ്രാവാക്യം രാജ്യത്ത് ഉയര്‍ന്ന് തുടങ്ങിയതോടെ പല ആപ്ലിക്കേഷനുകള്‍ക്കും ബദലായി ഇന്ത്യന്‍ നിര്‍മ്മിത ആപ്ലിക്കേഷനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തില്‍ ടിക്ടോക്കിനും നിരവധി എതിരാളികളാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 

മിത്രോണ്‍, റോപോസോ എന്നീ ഇന്ത്യന്‍ നിര്‍മ്മിത ടിക്‌ടോക്ക് എതിരാളികള്‍ക്കു പിന്നാലെ, സീ5 എന്നൊരു ആപ് കൂടെ ആപ്‌സ്റ്റോറിലേക്ക് എത്തുകയാണ്. സീ5ന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത് ഇന്ത്യന്‍ സംസ്കാരത്തെയും വൈവിധ്യത്തെയും മനസില്‍ കണ്ട് സൃഷ്ടിച്ചതാണ് ആപ്ലിക്കേഷന്‍ എന്നാണ്. ചൈനീസ് ആപ് എന്ന നിലയില്‍ ടിക്‌ടോക്ക് വന്‍ തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതു മുതലെടുക്കാനാണ് ഇന്ത്യന്‍ ആപ് നിര്‍മ്മാതാക്കളുടെ ശ്രമം എന്ന് വേണം കരുതാന്‍.

Post a comment

Whatsapp Button works on Mobile Device only