20 June 2020

കെ എസ് ഇ ബി ഓഫീസുകൾക്ക് മുമ്പിൽ ഇന്ന് പ്രതിഷേധ ധർണ നടത്തും . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
(VISION NEWS 20 June 2020)


കൊടുവള്ളി :ബോർഡ് നിലവിൽ പ്രഖ്യാപിച്ച ഇളവുകൾ പോലും ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ബാധകമാകാത്തത്  പ്രതിഷേധാർഹമാണ്.കോവിഡ്  കാലത്തെ വൈദ്യുതി  റീഡിങ് അപാകത പരിഹരിക്കുക എന്ന മുദ്രാവാക്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി,  കൊടുവള്ളി നിയോജക മണ്ഡലത്തിലെ എല്ലാ കെഎസ്ഇബി ഓഫീസുകൾക്ക് മുൻപിലും 
ധർണ നടത്തുമെന്ന് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു ഓൺലൈൻ യോഗത്തിൽ പ്രസിഡണ്ട് കെ  നാരായണൻ നായർ, എ കെ അബ്ദുള്ള മുർത്താസ താമരശ്ശേരി, ചന്തു മാസ്റ്റർ,  ടി കെ അ ത്തിയത്, ഉമ്മർ സോണ, കാദിരി ഹാജി,  എം  കാദർ,  നാഫി പക്കലേടത്ത്, നസ്‌റുദ്ധീൻ ടി പി അർഷാദ്  എന്നിവർ  പങ്കെടുത്തു.  ജില്ലാ സെക്രട്ടറി അമീർ മുഹമ്മദ്‌ ഷാജി, പി ടി എ ലത്തീഫ് തുടങ്ങിയവർ  പ്രതിഷേധ ധർണ നേതൃത്വം നൽകും.

Post a comment

Whatsapp Button works on Mobile Device only