19 June 2020

ഇന്ധന വില വർദ്ധനവ് സമരം ശക്തമാക്കും എം എ റസാഖ് മാസ്റ്റർ
(VISION NEWS 19 June 2020)



ഓമശ്ശേരി : കോവിട് മൂലം ജനം ഏറെ പ്രയാസം അനുഭവിക്കുന്ന ഈ സാഹചര്യത്തിലും കമ്പനികൾ തോന്നിയ പോലെ വില വർദ്ധിപ്പിക്കുന്നതിന് കൂട്ട് നിൽക്കുന്ന കേന്ദ്ര നയത്തിനെതിരെ മുസ്‌ലിംലീഗ് സമരം ശക്തമാക്കുമെന്ന് ജില്ലാ ജനറൽ സെക്രെട്ടറി എം എ റസാഖ് മാസ്റ്റർ പറഞ്ഞു .


അന്യായമായ ഇന്ധന വില വർദ്ധനവിനെതിരെ ഓമശ്ശേരി ടൗൺ (7-ആം വാർഡ്)മുസ്‌ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച "സൂചന സമരം" ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു   അദ്ദേഹം .
 വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി വി സാദിഖ് അധ്യക്ഷത വഹിച്ചു .
നിയോജകമണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് യു കെ അബു ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി അബ്ദുറഹിമാൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂപ്പർ അഹമ്മദ്‌കുട്ടി ഹാജി , യൂ കെ ഹുസൈൻ, ഇ കെ സാജിദ് ,എ കെ അഷ്‌റഫ് , ബഷീർ കൊല്ലരുകാണ്ടി,സക്കീർ പുറായിൽ ,ഇ കെ മുജീബ് എന്നിവർ സംസാരിച്ചു .
ജന:സെക്രട്ടറി കെ ലത്തീഫ് സ്വാഗതവും ട്രഷറർ സലാം മുണ്ടുപാറ നന്ദിയും പറഞ്ഞു .

Post a comment

Whatsapp Button works on Mobile Device only