21 June 2020

വിക്ടേഴ്‌സ് ചാനലില്‍ നാളെ മുതല്‍ മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകളുകള്‍ ആരംഭിക്കും ; കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തും
(VISION NEWS 21 June 2020)



സംസ്ഥാനത്ത് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നാളെ മുതല്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ കൂടുതല്‍ വിഷയങ്ങളില്‍ ക്ലാസ്സുണ്ടാകും. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ ഹൈക്കോടതി വ്യാഴാഴ്ച തൃപ്തി രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച മുന്നൊരുക്കങ്ങളില്‍ തൃപ്തി അറിയിച്ച കോടതി ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട ഹര്‍ജികളും തീര്‍പ്പാക്കിയിരുന്നു. നേരത്തെ ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടക്കത്തില്‍ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അതേ സമയം 89 കുട്ടികള്‍ക്കാണ് ഇനി സൗകര്യങ്ങളൊരുക്കാനുള്ളത്. ഇവര്‍ക്കും ഏറ്റവും അടുത്ത സമയത്ത് തന്നെ സൗകര്യങ്ങളൊരുക്കുമെന്നും സര്‍ക്കാര്‍ വ്യാഴാഴ്ച കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Post a comment

Whatsapp Button works on Mobile Device only