26 June 2020

പറക്കുന്നതിനിടെ തകരാര്‍; വ്യോമസേന ഹെലികോപ്റ്റര്‍ നടുറോഡിലിറക്കി; അമ്പരന്ന് ജനം
(VISION NEWS 26 June 2020)


പറക്കുന്നതിനിടയില്‍ യന്ത്ര തകരര്‍ ഉണ്ടായതോടെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ദേശീയ പാതയില്‍ ഇടിച്ചിറക്കി. ഹരിയാനയിലെ സോനിപത്ത് കെഎംപി എക്സ്പ്രസ് വേയിലായിരുന്നു സംഭവം. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു.

വ്യോമസേനയുടെ ഫ്രഞ്ച് നിര്‍മിത ചീറ്റ ഹെലികോപ്റ്ററാണ് അടിയന്തരമായി നിലത്തിറക്കേണ്ടിവന്നത്. നാല് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. റോഡരികില്‍ നിന്നിരുന്ന വ്യക്തിയാണ്് റോഡിന്റെ മധ്യഭാഗത്തായി ഇറങ്ങാന്‍ ഹെലികോപ്റ്ററിനെ സഹായിച്ചത്.

ഹെലികോപ്റ്റര്‍ റോഡിലിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരാള്‍ ഹെലികോപ്റ്റര്‍ സുരക്ഷിതമായി ഇറങ്ങുന്നതിന് സഹായിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി യന്ത്ര തകരാര്‍ പരിഹരിച്ചു. ഒരു മണിക്കൂറിനുള്ളില്‍ ഹെലികോപ്റ്റര്‍ റോഡില്‍ നിന്ന് മാറ്റുകയും ചെയ്തു

Post a comment

Whatsapp Button works on Mobile Device only