24 June 2020

തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഡീസലിന് വില കൂട്ടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല
(VISION NEWS 24 June 2020)



രാജ്യത്ത് ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. ലിറ്ററിന് 45 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ 18ാം ദിവസമാണ് ഡീസലിന്റെ വില കൂട്ടുന്നത്. 18 ദിവസംകൊണ്ട് 9.92 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. 75.72 രൂപയാണ് കൊച്ചിയില്‍ ഡീസലിന്റെ വില. 

അതേസമയം, ഇന്ന് പെട്രോള്‍ വിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ പതിനേഴ് ദിവസത്തെ വര്‍ധനവിന് ശേഷമാണ് ഇന്ന് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്. 

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ജൂണ്‍ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് തുടങ്ങിയത്.

Post a comment

Whatsapp Button works on Mobile Device only