21 June 2020

ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം
(VISION NEWS 21 June 2020)

 

ന്യൂഡൽഹി: ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ ഉചിതമായ തിരിച്ചടി നൽകാൻ സൈന്യത്തിന് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയതായി റിപ്പോർട്ട്. ലഡാക്ക് വിഷയവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള ഉന്നത തല യോഗത്തിലാണ് തീരുമാനം. ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും മൂന്ന് സൈനിക മേധാവികളും യോഗത്തിൽ പങ്കെടുത്തു.

കര അതിർത്തി, വ്യോമാതിർത്തി, തന്ത്രപ്രധാനമായ കടൽ പാതകൾ എന്നിവിടങ്ങളിലെ ചൈനയുടെ പ്രവർത്തനങ്ങളിൽ കർശന ജാഗ്രത പാലിക്കണമെന്ന് രാജ്നാഥ് സിങ് സൈനിക മേധാവികളോട് ആവശ്യപ്പെട്ടു. ചൈനീസ് ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ കർശന നിലപാട് സ്വീകരിക്കണമെന്നും നിർദേശിച്ചതായാണ് റിപ്പോർട്ട്.

ഗൽവാൻ താഴ് വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചതിന് പിന്നാലെയാണ് അതിർത്തിയിൽ കർശന നിലപാട് സ്വീകരിക്കാനുള്ള സർക്കാരിന്റെ തീരുമാനം.

തന്ത്രപരമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്ന കമാൻഡർമാർക്ക് പൂർണമായ പ്രവർത്തന സ്വാതന്ത്ര്യം കഴിഞ്ഞ ദിവസം നൽകിയിരുന്നു.

Post a comment

Whatsapp Button works on Mobile Device only