22 June 2020

ഇടത് നയം ഇരട്ടത്താപ്പ് :മുസ്‌ലിം ലീഗ്
(VISION NEWS 22 June 2020)




ഓമശ്ശേരി : പ്രവാസികളോടും ,മറ്റ് രാഷ്ട്രീയ പാർട്ടികളോടും എല്ലാ വിഷയത്തിലും  ഇടത് മുന്നണിക്ക് ഇരട്ടത്താപ്പ്. 
 പ്രവാസികൾക്ക് എല്ലാ സൗകര്യവും ഒരുക്കുമെന്ന് വീമ്പ് പറയുകയും അവരുടെ മടക്ക യാത്ര തടസ്സപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക ,കൊറോണ കാലത്തും ഭരണ  സ്വാധീനം ഉപയോഗിച്ഛ്  രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും മറ്റ്‌ സംഘടനകൾ നടത്തുന്ന എല്ലാ പരിപാടികളും പോലീസിനെ ഉപയോഗിച്ചും അല്ലാതെയും തടസ്സപ്പെടുത്തുക ,സി പി എം ഭരണം പങ്കിടുന്ന പാർട്ടികളുമായി മറ്റ്‌ സംഘടനകൾ ചർച്ച നടത്തുന്നത് പോലും മത ദ്രുവീകരണം ഉണ്ടാക്കും എന്നതടക്കം ഇടതു മുന്നണിയുടെ എല്ലാ നയങ്ങളും ഇരട്ടത്താപ്പാണെന്ന് *"പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കുക"* എന്ന  മുദ്രാവാക്യവുമായി ഓമശ്ശേരി ടൗൺ(7-ആം വാർഡ് )മുസ്‌ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച  പ്രവാസി കുടുംബങ്ങളുടെ പ്രതിരോധ സംഗമത്തിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു .
സംഗമം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് യു കെ അബു ഉദ്ഘാടനം ചെയ്തു . 
വാർഡ് പ്രസിഡണ്ട് പി വി സാദിഖ് അധ്യക്ഷത വഹിച്ചു ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി അബ്ദുറഹിമാൻ മാസ്റ്റർ , ഇ കെ സാജിദ് ,അഷ്‌റഫ് എ കെ ,സക്കീർ പുരയിൽ ,മൻസൂർ ബിച്ചി,എം വി അബ്ദുറഹിമാൻ ,ഇ കെ മുജീബ്റഹ്‌മാൻ,എന്നിവർ സംസാരിച്ചു 
ജന:സെക്രട്ടറി കെ ലത്തീഫ് സ്വാഗതവും സെക്രട്ടറി ബഷീർ കൊല്ലരുകാണ്ടി നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only