27 June 2020

ലോക്ക് ഡൗൺ;പോലീസ് പരിശോധന കർശനമാക്കി
(VISION NEWS 27 June 2020)





കൊടുവള്ളി :കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ  പരിശോധന കർശനമാക്കി പോലീസ്.ഇതിനായി പ്രത്യേകം സ്ക്വാഡുകൾ രൂപീകരിച്ചു പരിശോധന തുടങ്ങി.ലോക്ക് ഡൗൺ സമയപരിധി ലംഘിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെയും നടപടി എടുത്ത് തുടങ്ങി.

ഇന്നലെ പരപ്പൻപോയിൽ ,വാടിക്കൽ,കത്തറമ്മൽ അങ്ങാടികളിലുൾപ്പെടെ പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തുകയും നിരവധി പേർക്ക് പിഴഇടുകയും ചെയ്തു.മാസ്ക് ധരിക്കാത്തവർക്കും,അനാവശ്യമായി പുറത്തിറങ്ങുന്നവർക്കും ബസ്റ്റോപ്പിലും മറ്റ് സ്ഥലങ്ങളിലും കൂട്ടം കൂടി ഇരിക്കുന്നവർക്കും പിഴ ചുമത്തിയിട്ടുമുണ്ട്.വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും.

രാത്രി 7 മണിക്ക് അടക്കാത്ത കടകൾക്ക് താക്കീത് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പിഴ ഈടാക്കും.
കളി സ്ഥലങ്ങളിൽ ഒത്തുകൂടുന്നവർക്കെതിരെയും വരും ദിവസങ്ങളിൽ നടപടി എടുക്കും.ക്വാരൻറയിനിൽ  കഴിയുന്നവർ, 65 വയസിന് മുകളിലോ 10 വയസിന് താഴെയോ ഉള്ളവർ എന്നിവർ പുറത്തിറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കും.

Post a comment

Whatsapp Button works on Mobile Device only