20 June 2020

മലപ്പുറത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം; രണ്ട് ദിവസം പഴക്കമുണ്ടെന്ന് സൂചന
(VISION NEWS 20 June 2020)



കോട്ടക്കല്‍: മലപ്പുറം കോട്ടക്കലില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടക്കല്‍ സ്വദേശി ആട്ടീരി സ്വദേശി അനീസ്(40) ആണ് മരിച്ചത്. 

വെള്ളിയാഴ്ച ഉച്ചയോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവിങ് സീറ്റില്‍ ചാരി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് സൂചന. 

ആശുപത്രി അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം കോട്ടക്കല്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.  മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Post a comment

Whatsapp Button works on Mobile Device only