19 June 2020

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ റോഡ്നിർമ്മാണപ്രവർത്തനത്തിൽ എന്താണ് സംഭവിക്കുന്നത്?
(VISION NEWS 19 June 2020)




കൊടുവള്ളി :ജനാധിപത്യത്തിൽ "ജനങ്ങളാണ് പരമാധികാരികൾ" എന്നാണ് രാഷ്ട്രമീമാംസയിൽ
വിവക്ഷിക്കുന്നത്...
പക്ഷെ പ്രയോഗത്തിലേക്ക് വരുമ്പോൾ,
പ്രത്യകിച്ചും ഗ്രാമീണ റോഡുകളുടെ കാര്യത്തിൽ
കരാറുകാരനാണ് പരമാധികാരി..

പ്രവർത്തി സൂപ്പർവൈസ് ചെയ്യേണ്ട
പഞ്ചായത്ത്‌ എൻജിനീയർ
റോഡ് വർക്ക്‌ നടക്കുമ്പോൾ 
അങ്ങോട്ട്‌ തിരിഞ്ഞു നോക്കുകപോലും ചെയ്യാറില്ല എന്നാതാണ് അനുഭവം 
അവർ വരാതിരിക്കാൻ "വേണ്ടത് "
അഡ്വാൻസ് ആയി വീട്ടിലെത്തിച്ചു 
കൊടുത്തിട്ടുണ്ടാവും !

ഇത് കോഴിക്കോട് ജില്ലയിലെകിഴക്കോത്തു 
പഞ്ചായത്തിലെ 
ഒൻപതാം വാർഡിൽ ഉൾപ്പെട്ട 
അമ്പലമീത്തൽ - വള്ളുവർകുഴി പ്രദേശത്തെ 
റോഡാണ്. 
ദിവസവും ഒട്ടേറെ വാഹനങ്ങളും 
ഒരുപാട് കാൽനടക്കാരും 
കൊടുവള്ളി ഗവണ്മെന്റ് കോളേജിലെ 
വിദ്യാർത്ഥികളും 
നിത്യവും ഉപയോഗിക്കുന്ന റോഡ്... 
വെള്ളക്കെട്ടിന് സമീപം 
ഈ കൊറോണക്കാലത്തും 
ഒട്ടേറെപ്പേർ താമസിക്കുകയും ചെയ്യുന്നുണ്ട് !

Wet bitumin road വർക്കിന് മുൻപ് 
മൂന്നോ, നാലോ ലോഡ് ക്വാറി വേസ്റ്റ് ഉപയോഗിച്ച് 
റോഡ് ലെവൽ ചെയ്തശേഷം 
ടാർ ചെയ്തിരുന്നെങ്കിൽ ഈ വെള്ളക്കെട്ട് ഉണ്ടാവുമായിരുന്നില്ല..

തൊട്ടടുത്തുള്ള ഇടവഴിയിലൂടെ വെള്ളം ഒഴികിപ്പോവുമായിരുന്നു 
ആരാണ് ഇത്തരത്തിലുള്ള പ്ലാൻ, എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത്...? 
പഞ്ചായത്ത്‌ എൻജിനിയർ, പക്ഷെ പലപ്പോഴും 
പഞ്ചായത്തുകളിലെ കരാറുകാരെ മുന്നിൽ 
കണ്ട്, അവർക്ക് ലാഭമുണ്ടാവുന്ന രീതിയിലുള്ള 
പ്ലാനും എസ്റ്റിമേറ്റും, സൂപ്പർവിഷനും 
തയ്യാറാക്കുന്ന രീതി അവസാനിക്കാത്തിടത്തോളം 
ഇവയൊക്കെ ഇങ്ങനെ തന്നെ ആയിരിക്കും

രാമചന്ദ്രൻ കൊടുവള്ളി 
14/6/20

Post a comment

Whatsapp Button works on Mobile Device only