10 June 2020

ഡി വൈ എഫ്ഐ പ്രതിഷേധം രേഖപ്പെടുത്തി
(VISION NEWS 10 June 2020)

 


സിപിഐ എം കളരാന്തിരി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഷംസുദ്ദീൻ വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾക്കു നേരെ കഴിഞ്ഞദിവസം ഉണ്ടായ സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം രേഖപ്പെടുത്തി. മാസങ്ങൾക്ക് മുൻപ് മറ്റു രണ്ടു വീടുകളുടെ മുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചിരുന്നു. കളരാന്തിരിയിലെ സ്വൈര്യ ജീവിതത്തിന് തടസ്സം നിൽക്കുന്ന ഇത്തരം സാമൂഹ്യദ്രോഹികൾ ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഓൺലൈനായി ചേർന്ന ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. വിഷ്ണു T അധ്യക്ഷത വഹിച്ച യോഗത്തിൽ ജിജിൽ കളരാന്തിരി,  ഷിജിൽ കെ കെ ഷിബിലി,  ശരീഫ് KT എന്നിവർ സംസാരിച്ചു നിഥിൽ ES സ്വാഗതവും, റാഫി നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only