24 June 2020

കോവിഡ് ബാധിച്ച് മരിച്ചവർക്ക് ഉടൻ സാമ്പത്തിക സഹായം ലഭ്യമാക്കണം ;കൊടുവള്ളി പ്രവാസി കൂട്ടം ദുബായ്
(VISION NEWS 24 June 2020)




ദുബായ് : നാട്ടിലും മറു നാട്ടിലുമായി കോവിഡ് ബാധിച്ച് മരിച്ച മുഴുവൻ  മലയാളികൾക്കും സാമ്പത്തിക സഹായം ഉടൻ  ലഭ്യമാക്കണമെന്ന് കൊടുവള്ളി പ്രവാസി കൂട്ടം ദുബായ് കമ്മറ്റി ആവശ്യപ്പെട്ടു . മരിച്ചവരിൽ ഭൂരിഭാഗവുംകുടുംബത്തിന്റെ  അത്താണിയാണ് , നാടിനും കുടുംബത്തിനും വേണ്ടി  പ്രവാസ ലോകത്തുത്തി കോവിഡ് മഹാ  മാരിയുടെ  ഇരയായി മരണപ്പെട്ടവരുടെ കുടുംബങ്ങളെ സർക്കാർ ചേർത്ത് നിർത്തണമെന്ന് ഓൺലൈനിൽ ചേർന്ന  കമ്മറ്റി യോഗം ആവശ്യപ്പെട്ടു . എം.പി.സി ലെയ്സ്  , സി.കെ നാസിർ , സച്ചു  സജീർ , ബിജിൻ മടവൂർ  , ഫാസിൽ തങ്ങൾസ്  , ഫിറോസ് നെല്ലാങ്കണ്ടി  , സാലി തങ്ങൾസ് , സജീർ പരപ്പൻപൊയിൽ , ഫവാസ് , അമീർമാദ് എന്നിവർ സംസാരിച്ചു .

Post a comment

Whatsapp Button works on Mobile Device only