21 June 2020

വ്യാപാരികളെ ഷോക്കടിക്കുന്ന വൈദ്യുതി ബില്ലുകൾ പിൻവലിക്കുക.: വ്യാപാരി വ്യവസായി ഏകോപന സമിതി.(KVVES )
(VISION NEWS 21 June 2020)


കൊടുവള്ളി: വൈദ്യുതി മീറ്റർ റീഡിങ് അപാകതകൾ പരിഹരിക്കുക, സമ്പൂർണ്ണ ലോക്ഡൌൺ കാലത്തെ വൈദ്യുതിബിൽ പൂർണമായും ഒഴിവാക്കുക, അശാസ്ത്രീയ ബില്ലിംഗ് സമ്പ്രദായം നിർത്തലാക്കുക, എന്നീ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൊടുവള്ളി മുൻസിപ്പാലിറ്റി പരിധിയിലെ വ്യാപാരികളും വ്യവസായികളും കെ എസ് ഇ ബി ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ നടത്തി. പ്രതിഷേധ ധർണ്ണ സംസ്ഥാന കൗൺസിലർ പി ടി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ധർണ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഉമ്മർ സോണ അധ്യക്ഷത വഹിക്കുകയും ടി കെ അതിയത്ത്  സ്വാഗതം പറയുകയും ചെയ്തു. പ്രതിഷേധ ധർണയിൽ അഭിവാദ്യമർപ്പിച്ചുകൊണ്ട് എം  കാദർ, അർഷാദ് ടിപി, ആലി ഹാജി, ഷുക്കൂർ  കരുവമ്പൊയിൽ  ശംസു നെല്ലാങ്കണ്ടി, ബാബു, സെയ്തു, മജീദ് മോഡി,  ഷിയാബ് നോവ എന്നിവർ പ്രസംഗിച്ചു. നാഫി പകലത്തെ പ്രതിഷേധ ധർണയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only