20 June 2020

പ്രവാസികളോടുള്ള അവഗണന:S K S S F നേതൃ ചർച്ച സംഘടിപ്പിച്ചു
(VISION NEWS 20 June 2020)



കോഴിക്കോട്: കോവിഡ് 19 മഹാമാരിയിൽ 
ദുരിതമനുഭവിക്കുന്ന വിദേശ രാജ്യങ്ങളിലെ സഹോദരങ്ങളുടെ പ്രയാസങ്ങൾ 
മനസ്സിലാക്കാൻ 
എസ്കെഎസ്എസ്എഫ് 
കോഴിക്കോട് ജില്ലാ കമ്മിറ്റി 
ജിസിസി രാജ്യങ്ങളിലെ 
എസ്കെഎസ്എസ്എഫ് ജില്ലാ ഭാരവാഹികളുമായി 
സംവദിച്ചു. 
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാട്ടുന്ന അനീതി മാനസിക സമ്മർദം മൂലവും, രോഗം കൊണ്ടും 
ദുരിതമനുഭവിക്കുന്നവരെ കൂടുതൽ പ്രതിസന്ധിയിലാക്കും. 
ദുരിതമനുഭവിക്കുന്നവരെ എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കുന്നതിന് 
വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി 
കൂടുതൽ വിമാനങ്ങൾ അനുവദിക്കണം. 
പ്രത്യേകിച്ചും കൂടുതൽ പ്രവാസികളുള്ള സൗദി അറേബ്യയിലേക്ക് 
പ്രത്യേകം പരിഗണന വേണം. 
അതോടൊപ്പം സമസ്തയുടെ പോഷക ഘടകങ്ങൾ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ ചാർട്ട് ചെയ്യുന്ന 
യാത്ര സൗകര്യങ്ങൾ എങ്ങനെയെങ്കിലും മുടക്കണമെന്ന ഒരൊറ്റ 
തീരുമാനം എടുത്ത് കൊണ്ട് അപ്രായോഗികമയ നിബന്ധനകൾ വെക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. 
ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നത് തികച്ചും അപ്രായോഗികമാണ്.
കേരള സർക്കാർ ആത്മാർത്ഥമായിട്ടാണ് ടെസ്റ്റ് നടത്തണമെന്ന് പറയുന്നതെങ്കിൽ 
അതിനുള്ള സാഹചര്യങ്ങൾ 
ഒരുക്കിയതിന് ശേഷമാണ് നിബന്ധനകൾ കൊണ്ട്  വരേണ്ടതെന്ന് യോഗം വിലയിരുത്തി. 
സംഗമത്തിൽ എസ്കെഎസ്എസ്എഫ് 
കോഴിക്കോട് ജില്ലാ പ്രസിഡണ്ട് 
സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അദ്ധ്യക്ഷതവഹിച്ചു. 
വിവിധ ജിസിസി രാജ്യങ്ങളെ പ്രതിനിധീകരിച്ച്  
ഷമീം പന്നൂർ ദുബൈ, ഹാഫിള് ശഫീഖ് ദാരിമി ഷാർജ, യുകെ മുജീബ് റഹ്മാൻ ഫൈസി മദീന, പി ഇബ്രാഹിം പാറന്നൂർ, ഷമീർ തോടന്നൂർ അബുദാബി,  ഷമീർ പുത്തൂർ, അബ്ദുൽ സലാം കൂടരഞ്ഞി, അഷ്റഫ് കല്ലൂർ, അബ്ദുൽ കരീം പയോണ റിയാദ്, മുഹമ്മദ് മങ്ങാട്,  നാസർ റഹ്മാനി ദുബൈ, സഫീർ ജാറംകണ്ടി, 
ഷംസീർ അൽഐൻ, നിസാർ നല്ലളം, മുഹമ്മദലി ദാരിമി, റഫീഖ് യുകെ അജ്മാൻ, ആരിഫ് തോടന്നൂർ ഖത്തർ,  സംബന്ധിച്ചു. 

ജില്ലാ ജനറൽ സെക്രട്ടറി 
അലിഅക്ബർ മുക്കം സ്വാഗതവും സിദ്ദീഖ് എളേറ്റിൽ അബുദാബി നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only