07 July 2020

കൊവിഡ് ഭീതിയിൽ ലോകം; രോ​ഗബാധിതർ 1 കോടി 17 ലക്ഷം കവിഞ്ഞു; മരണം 5.40 ലക്ഷം കടന്നു; അമേരിക്കയിൽ രോ​ഗബാധിതർ 30 ലക്ഷത്തിലേറെ
(VISION NEWS 07 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 17 ലക്ഷം കടന്നു. വേള്‍ഡോ മീറ്ററിന്‍റെ കണക്ക് പ്രകാരം ലോകത്ത് 11,736,513 കൊവിഡ് രോഗികളാണുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവര്‍ 5.40 ലക്ഷം കടന്നു. ഇതുവരെ 6,641,864 പേര്‍ക്കാണ് രോഗമുക്തി നേടാന്‍ കഴിഞ്ഞത്. ലോകത്ത് അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് കൊവിഡ് രൂക്ഷമാകുന്നത് 

 ബ്രസീലില്‍ ആകെ കൊവിഡ് മരണം 65,556 കവിഞ്ഞു. ഇവിടെ 1,626,071പേര്‍ക്കാണ് നാളിതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 561,070 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. അതേസമയം അമേരിക്കയിലെ കൊവിഡ് കേസുകൾ മുപ്പത് ലക്ഷം കടന്നു. 3,040,833 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 132,979 പേര്‍ ഇതുവരെ മരണപ്പെട്ടു. ഫ്ലോറിഡ, ടെക്സസ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷമാകുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോകത്ത് നിലവിൽ കൊവിഡ് രോ​ഗികളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിലെ സ്ഥിതി​ഗതികൾ ആശങ്കാജനകമാണ്. രാജ്യത്ത് നിലിവിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7 ലക്ഷം കടന്നു. 20,174 പേർ ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷമാകുകയാണ്.

അതേസമയം, കൊവിഡ് രോ​ഗികളിൽ ലോകത്ത് നാലാമതുളള റഷ്യയിൽ‌ ഇതുവരെ 687,862 പേർക്കാണ് രോ​ഗം ബാധിച്ചത്. 10,229 പേരാണ് ഇവിടെ കൊവിഡിന് കീഴടങ്ങിയത്.

Post a comment

Whatsapp Button works on Mobile Device only