09 July 2020

ഡിസ്ക് ബ്രേക്കുമായി പ്ലാറ്റിന 100; ഷോറൂം വില 59,373 രൂപ
(VISION NEWS 09 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
ബജാജ് ഓട്ടോ ലിമിറ്റഡിന്റെ എൻട്രി ലെവൽ ബൈക്കായ പ്ലാറ്റിന 100 വിൽപ്പനക്കെത്തി. ഡിസ്ക് ബ്രേക്ക് സഹിതമാണ് പ്ലാറ്റിന 100 പുറത്തിറക്കിയിരിക്കുന്നത്. ഇലക്ട്രിക് സ്റ്റാർട് സഹിതമെത്തുന്ന ബൈക്കിന് ഡൽഹി ഷോറൂമിൽ 59,373 രൂപയാണ് വില. ഇതോടെ ഈ വിഭാഗത്തിൽ ഡിസ്ക് ബ്രേക്ക് സഹിതം ലഭ്യമാവുന്ന ഏക ബൈക്കായി മാറുകയാണ് പ്ലാറ്റിന 100. നിലവിൽ ഡ്രം ബ്രേക്ക് സഹിതം, ഇലക്ട്രിക് — കിക് സ്റ്റാർട്ട് സൗകര്യത്തോടെ രണ്ടു വകഭേദങ്ങളിലാണ് പ്ലാറ്റിന 100 വിപണിയിൽ ലഭ്യമാകുന്നത്. ഇതിൽ കിക് സ്റ്റാർട്ടും അലോയ് വീലും ഡ്രം ബ്രേക്കുമുള്ള പ്ലാറ്റിന 100 ബൈക്കിന് 49,261 രൂപയാണ് ഷോറൂം വില. ഇലക്ട്രിക് സ്റ്റാർട്, അലോയ് ഡ്രം ബ്രേക്ക് പതിപ്പിനാവട്ടെ 55,546 രൂപയും.

Post a comment

Whatsapp Button works on Mobile Device only