23 July 2020

ആയിരം കടന്ന് ഇന്നും കോവിഡ് രോഗികൾ; സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്; 798 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെ രോഗബാധ.
(VISION NEWS 23 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





 തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് അഞ്ചു മരണം റിപ്പോർട്ടു ചെയ്തു.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി.

ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന്  ഇന്ന് 432 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്.

 *ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.* തിരുവനന്തപുരം 222 കൊല്ലം 106 എറണാകുളം 100 മലപ്പുറം 89 തൃശ്ശൂർ 83 ആലപ്പുഴ 82കോട്ടയം 80 കോഴിക്കോട് 67 ഇടുക്കി 63 കണ്ണൂർ 51 പാലക്കാട് 51 കാസർകോട് 47 പത്തനംതിട്ട 27 വയനാട് 10. എന്നിങ്ങനനെയാണ് 

ഉയർന്ന രോഗമുക്തി എണ്ണം ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 432 പേര്‍ക്കാണ് ഇന്ന് കൊവിഡ് ഭേദമായത്.

*നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.* തിരുവനന്തപുരം 60 കൊല്ലം 31 ആലപ്പുഴ 39 കോട്ടയം 25 ഇടുക്കി 22 എറണാകുളം 95 തൃശ്ശൂർ 21 പാലക്കാട് 45 മലപ്പുറം 30 കോഴിക്കോട് 16 വയനാട് 5 കണ്ണൂർ 7 കാസർകോട് 36.

 കഴിഞ്ഞ 24 മണിക്കൂറിനകം 22430 സാമ്പിൾ പരിശോധിച്ചു. 158117 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.

രോഗ വ്യാപന നിരക്ക് ഉയര്‍ന്ന് നിൽക്കുന്ന തലസ്ഥാന ജില്ലയിൽ 222 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.  ഇതിൽ100ഉം സമ്പർക്കം വഴിയാണ്.

Post a comment

Whatsapp Button works on Mobile Device only