20 July 2020

ലോക്‌ഡൗൺ ലംഘിച്ച 11പേർക്കുനേരെ കേസ്
(VISION NEWS 20 July 2020)





 കൊടുവള്ളി- ഞായറാഴ്ച ലോക്‌ഡൗൺ ലംഘിച്ച 11 പേർക്കു നേരെ കൊടുവള്ളി പോലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പൂനൂർ പ്പുഴയിൽ കത്തറമ്മൽ നെല്ലിക്കാകണ്ടി  കടവിൽ കുളിക്കുകയായിരുന്ന പത്തു പേർക്കു നേരെയും ആവശ്യമില്ലാതെ പുറത്തിറങ്ങി സഞ്ചരിച്ച ഒരാൾക്കു നേരെയുമാണ് കേസെടുത്തത്.

ദേശീയപാതയിൽ കൊടുവള്ളി ബസ് സ്റ്റാൻഡിനു സമീപം രാവിലെ മുതൽ കൊടുവള്ളി പോലീസ് വാഹനങ്ങൾ പരിശോധന നടത്തി. നഗരസഭാ പരിധിയിൽ പട്രോളിങ്‌ ശക്തമാക്കിയ പോലീസ് വീടുകളിൽനിന്ന് അനാവശ്യമായി പുറത്തിറങ്ങിയവരെ താക്കീത് ചെയ്തു വിടുകയും ചെയ്തു.

Post a comment

Whatsapp Button works on Mobile Device only