10 July 2020

സിറാജ് ഫ്ലൈ ഓവർ, പടനിലം പാലങ്ങളുടെ ഭൂമി ഏറ്റെടുക്കൽ 11/1 ഗസറ്റ് വിജ്ഞപനമായി
(VISION NEWS 10 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി :കൊടുവള്ളിയുടെ വികസന ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന സിറാജ് ഫ്ലൈ ഓവറിന്റെയും പടനിലം പാലത്തിന്റെയും ഭൂമി ഏറ്റെടുക്കലുമായി സംബന്ധിച്ചുള്ള 11/1 നോട്ടിഫിക്കേഷൻ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയതായി കാരാട്ട് റസാഖ് എംഎൽഎ അറിയിച്ചു.

ദേശീയപാത 766 ഭാഗമായ ഏറ്റവും തിരക്കുപിടിച്ച സ്ഥലങ്ങളിൽ ഒന്നായ കൊടുവള്ളിയിൽ കാലങ്ങളായി അനുഭവപ്പെടുന്ന ഗതാഗതസ്തംഭനത്തിന്  പരിഹാരം കാണുന്നതിനും, കൊടുവള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്  പൂർണമായും ഒഴിവാക്കുന്നതിനും ഈ പ്രദേശം വഴി കോഴിക്കോട് താമരശ്ശേരി പ്രദേശങ്ങളിലേക്കും വയനാട് ജില്ലയിലേക്കുമുളള ഗതാഗതം സുഖമമാക്കുന്നതിനുമായി സിറാജ് ഫ്ലൈഓവറിന്റെ നിർമ്മാണത്തിന് 54.02 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നേരത്തേ ലഭ്യമാക്കിയിരുന്നു. സ്ഥലപരിമിതി  പരിഗണിച്ച് ഏറ്റവും കുറഞ്ഞ സ്ഥലം മാത്രം ഏറ്റെടുത്ത് സാമൂഹിക ആഘാതവും കുറച്ചുകൊണ്ടാണ് പദ്ധതി തയ്യാറാക്കുന്നത് കൊടുവള്ളി വില്ലേജിലെ ഇതിലെ 27 ഓളം സർവ്വേ നമ്പരുകളിൽ ഉൾപ്പെട്ട 0.2810 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമി ഏറ്റെടുക്കലിനാണ്  സർക്കാർ വിജ്ഞാപനമായത്.

നരിക്കുനി, മടവൂർ, കിഴക്കോത്ത് ഗ്രാമപഞ്ചായത്തുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമായ പടനിലം പാലം നിലവിൽ 
രണ്ടു വാഹനങ്ങൾക്ക് ഒരേ സമയം കടന്നു പോകാൻ സാധിക്കാത്ത നിലയിലാണ്.പാലത്തിന്റെ പുനർനിർമാണം, പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനു സഹായകരമാകും.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ മടവൂർ  ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന, പൂനൂർ പുഴക്ക് കുറുകെയുള്ള പടനിലം പാലവും, അപ്രോച്ച് റോഡും നിർമ്മിക്കുന്നതിനായി  5.5 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നേരത്തേ അനുവദിച്ചിരിരുന്നു. ഇപ്പോൾ ഇതിനായി 0.1368 ഹെക്ടർ ഭൂമിയാണ് മടവൂർ ,കുന്ദമംഗലം വില്ലേജുകളിലായി ഏറ്റെടുക്കുന്നതിന് സർക്കാർ വിജ്ഞാപനമായതെന്ന് കാരാട്ട് റസാഖ് എംഎൽഎ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only