08 July 2020

ലോകത്ത് കൊവിഡ് ഭീതി ഒഴിയുന്നില്ല; മഹാമാരിയിൽ രോ​ഗബാധിതർ ഒരു കോടി 19 ലക്ഷം കടന്നു; 5.46 ലക്ഷം പേർ മരണത്തിന് കീഴടങ്ങി
(VISION NEWS 08 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ആ​ഗോളതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 19 ലക്ഷം കടന്നു. വേള്‍ഡോ മീറ്ററിന്‍റെ കണക്ക് പ്രകാരം ലോകത്ത് 11,949,281 കൊവിഡ് രോഗികളാണുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവര്‍ 5.46 ലക്ഷം കടന്നു. ഇതുവരെ 6,849,545 പേര്‍ക്കാണ് ലോകത്ത് രോഗമുക്തി നേടാന്‍ കഴിഞ്ഞത്. 546,601 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് രൂക്ഷമാകുന്നത്. ബ്രസീലിൽ ഇന്നലെ മാത്രം 45000ത്തിൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബ്രസീലില്‍ ആകെ കൊവിഡ് മരണം 65,556 കവിഞ്ഞു. ഇവിടെ 1,674,655 പേര്‍ക്കാണ് നാളിതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 535,558 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

അതേസമയം അമേരിക്കയിലെ കൊവിഡ് കേസുകൾ മുപ്പത് ലക്ഷം കടന്നു. ഇന്നലെ മാത്രം 48000ത്തിൽ അധികം പേർക്കാണ് അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 3,097,084 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 133,972 പേര്‍ ഇതുവരെ മരണപ്പെട്ടു. ന്യൂയോർക്ക്, ഫ്ലോറിഡ, ടെക്സസ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷമാകുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലോകത്ത് നിലവിൽ കൊവിഡ് രോ​ഗികളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിലെ സ്ഥിതി​ഗതികൾ ആശങ്കാജനകമാണ്. രാജ്യത്ത് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7.50 ലക്ഷം കടന്നു. 20,300ൽ അധികം പേർ ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷമാകുകയാണ്. അതേസമയം, കൊവിഡ് രോ​ഗികളിൽ ലോകത്ത് നാലാമതുളള റഷ്യയിൽ‌ ഇതുവരെ 694,230 പേർക്കാണ് രോ​ഗം ബാധിച്ചത്. 10,494 പേരാണ് ഇവിടെ കൊവിഡിന് കീഴടങ്ങിയത്.

Post a comment

Whatsapp Button works on Mobile Device only