15 July 2020

ജൂലായ് 19 മുതൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ
(VISION NEWS 15 July 2020)



കോഴിക്കോട് : ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരേ ഞായറാഴ്ചകളിൽ കോഴിക്കോട് ജില്ലയിൽ സമ്പൂർണ ലോക്ക് ഡൗൺ നടപ്പിലാക്കാൻ ജില്ല കലക്ടർ സാംബശിവറാവു ഉത്തരവിട്ടു. മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ ഒഴികെയുള്ള അവശ്യവസ്തുകൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രമേ തുറക്കാൻ പാടുള്ളൂ. വൈദ്യസഹായത്തിനും മറ്റു അടിയന്തിര


ആവശ്യങ്ങൾക്കുമല്ലാതെ പൊതു ജനങ്ങൾ യാത്ര ചെയ്യാൻ പാടില്ല.
പോലിസിൻ്റെ അനുമതിയില്ലാതെ നടത്തുന്ന ജാഥകൾ, ധർണകൾ, മറ്റു പ്രക്ഷോഭ പരിപാടികൾ നിരോധിച്ചു, അനുമതിയോടെ നടത്തുന്ന ഇത്തരം പരിപാടികളിൽ പത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. വിവാഹ ചടങ്ങുകളിൽ പരമാവധി 50 ആളുകളും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 ആളുകളും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂവെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു

Post a comment

Whatsapp Button works on Mobile Device only