25 July 2020

കോവിഡ്-19; ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ അറിയിപ്പുകൾ
(VISION NEWS 25 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



 ഓമശ്ശേരി:
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ വെച്ച് (24 July 2020 വെള്ളി) പഞ്ചായത്ത്‌ ഭരണസമിതി പ്രതിനിധികളുടെയും പ്രധാന പാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ ചർച്ച ചെയ്ത അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലയിരുത്തി പഞ്ചായത്ത്‌ സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകി. 

*കമ്മറ്റിയെടുത്ത പ്രധാന തീരുമാനങ്ങൾ*

*1*.പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ബോധവൽക്കരണവും അനൗൺസ്മെന്റും നടത്തും. 

*2*.RRT മാരുടെ വാർഡ് തല രെജിസ്ട്രേഷൻ പുതുക്കി ആവശ്യാനുസരണം എണ്ണം വർധിപ്പിക്കും 

 *3*.RRT മാരെ ഉപയോഗപ്പെടുത്തി ജാഗ്രത പ്രവർത്തനങ്ങൾ ഊർജിതമാക്കും. 

*4*.കോവിഡ് പ്രോട്ടോകോൾ ലങ്കിക്കുന്നവർക്കെതിരിൽ
നിയമനടപടികൾ സ്വീകരിക്കും. ആവശ്യമാകുന്ന പക്ഷം പോലീസിന്റെ സഹായം തേടും 

*5*.അങ്ങാടികളിൽ സ്‌ക്വാഡ് വർക്ക് ഊർജ്ജിതപ്പെടുത്തും

*6*.അമ്പലം, പള്ളി, മസ്ജിദ്  കമ്മിറ്റികൾക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദ്ദേശം നൽകും 
 
*7*.FLTC യിൽ 5 ക്ലീനിങ് സ്റ്റാഫിനെ നിയമിക്കും 

*8*.കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ 100 പേരുടെ ശ്രവം പരിശോധനക്കയക്കാൻ വേണ്ടി ക്യാമ്പ്  28/07/2020 ന് വെണ്ണക്കോട്  GLP സ്കൂളിൽ വെച്ച് നടത്തും 

*9*.പഞ്ചായത്തിലെ മുഴുവൻ വാർഡിലും ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റർ നൽകുന്നതിന് പഞ്ചായത്ത്‌ ഹോമിയോ ഡോക്ടറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും 

*10*.അങ്ങാടിയിൽ പെരുന്നാളിന്റെ തലേ ദിവസത്തെ തിരക്ക് നിയന്ത്രിക്കാൻ നിലവിലുള്ള സ്‌ക്വാഡ് വിപുലീകരിക്കും.  നിയന്ത്രണങ്ങൾ പാലിക്കാത്ത കച്ചവടക്കാർക്കെതിരിൽ നടപടി എടുക്കുമെന്നും
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി സക്കീന ടീച്ചർ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only