ഓമശ്ശേരി : എസ് എസ് എൽ സി , സി ബി എസ് സി , പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ മിടുക്കരായ നൂറോളം വിദ്യാർത്ഥികളെ ജൂനിയർ ചേമ്പർ (JCI) ഓമശ്ശേരി ചാപ്റ്റർ അനുമോദിച്ചു .
മേഖല 21 സോൺ ഓഫീസർ ജെ സി സാദിഖ് പി വി വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ചാപ്റ്റർ പ്രസിഡണ്ട് ഗഫൂർ ടി സി അധ്യക്ഷത വഹിച്ചു ,ജെ സി ലത്തീഫ് കെ , വിൽസൺ ജോർജ് മാസ്റ്റർ , ജെ സി ശരീഫ് മുണ്ടുപാറ എന്നിവർ സംസാരിച്ചു പ്രോഗ്രാം കോഡിനേറ്റർ ജെ സി ഹാരിസ് ടി സ്വാഗതവും ജെ സി ജമാൽ ഡെൽറ്റ പ്ലസ് നന്ദിയും പറഞ്ഞു .
Post a comment