21 ജൂലൈ 2020

കോഴിക്കോട് ആരാധനാലയങ്ങളില്‍ ഒരേസമയം 20 പേര്‍ക്ക് മാത്രം അനുമതി
(VISION NEWS 21 ജൂലൈ 2020)

കോഴിക്കോട് -ജില്ലയില്‍ കോവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ 20 പേരില്‍ അധികം ഒരേ സമയം ഒരുമിച്ച് കൂടുന്നത് നിരോധിച്ച് കൊണ്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കി. കോഴിക്കോട് സമ്പര്‍ക്കം വഴി രോഗം പകരുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

🔸65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരും 10 വയസ്സില്‍ താഴെ പ്രായമുള്ളവരും ആരാധനാലയങ്ങളില്‍ വരരുത്.

🔸ഇവിടെ എത്തുന്ന ഭക്തര്‍ക്ക് തെര്‍മല്‍ സ്ക്രീനിംഗ് നടത്തേണ്ടതും ഇവര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതും ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും ക്വാറന്‍റൈനില്‍ ഉള്ളവരോ അവരോടൊപ്പം ഉള്ളവരോ ട്രാവല്‍ ഹിസ്റ്ററി ഉള്ളവരോ ആരും തന്നെ ആരാധനാലയങ്ങളില്‍ എത്തുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും അതത് ആരാധനാലയങ്ങളുടെ മേധാവികളുടെ ചുമതലയാണ്.

🔸ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ ചുരുങ്ങിയത് ആറ് അടിയെങ്കിലും അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
  
🔸ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ ഉപയോഗിക്കുന്ന മുസല്ലകളും,ടവ്വലുകളും അവരവരുടെ വീടുകളില്‍  നിന്നും കൊണ്ടു വരേണ്ടതും തിരിച്ച് കൊണ്ട് പോവേണ്ടതുമാണ്.

🔸 ഇത്തരം മുസല്ലകളും,  ടവ്വലുകളും പൊതുവായി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only