09 July 2020

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 21 ലക്ഷം കവിഞ്ഞു; മരണം 5,52,000
(VISION NEWS 09 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പെരുകുന്നു . ഇതുവരെ ഒരു കോടി 21 ലക്ഷത്തി അറുപത്തിനാലായിരം പേർക്ക് പോസിറ്റീവായി. 5,52,000 ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 70 ലക്ഷത്തി മുപ്പതിനായിരം പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചത്. 
 ബ്രസീലില്‍ 41,000ല്‍ അധികം പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബ്രസീലില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിനേഴ് ലക്ഷത്തി പതിനാറായിരം കടന്നു. എഴുപത് ലക്ഷത്തി മുപ്പതിനായിരത്തിലധികം പേർ ഇതുവരെ രോഗമുക്തി നേടി. 45 ലക്ഷത്തി എൺപത്തി രണ്ടായിരത്തിലധികം രോഗികളാണ് ലോകത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 58319 പേരുടെ നില ഗുരുതരമാണ്.

അതേസമയം കൊവിഡ് വായുവിലൂടെ പകരുമെന്ന ശാസ്ത്രജ്‌ഞരുടെ കണ്ടെത്തൽ സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. 32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞരുടെ കത്താണ് ആധാരം. ലോകാരോഗ്യ സംഘടന രോഗപ്രതിരോധനിയന്ത്രണവിഭാഗം മേധാവി ഡോ.ബെൻഡേറ്റ അലഗ്രാൻസി ആണ് മാധ്യമങ്ങളോട് പഠനഫലം സ്ഥിരീകരിച്ചത്. 

വായുവിൽ കൂടുതൽ സമയം തങ്ങിനിൽക്കുന്ന ചെറിയ കണങ്ങൾ വഴി രോഗം പടരും എന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഇതിന് അനുസരിച്ച് ലോകാരോഗ്യസംഘടനയുടെ കൊവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങളിൽ തിരുത്തൽ വന്നേക്കും.

Post a comment

Whatsapp Button works on Mobile Device only