26 July 2020

കാർഗിൽ; ജ്വലിക്കുന്ന ഓർമ്മകൾക്ക് 21 വയസ്സ്
(VISION NEWS 26 July 2020)



'ഓപ്പറേഷൻ വിജയ്', 'ഓപ്പറേഷൻ സഫേദ് സാഗർ' ഇന്ത്യയുടെ യശസ്സുയർത്തിയ ദിനം
കാർഗിൽ ഓർമ്മകൾക്ക് മുന്നിൽ രാജ്യം. പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് 21 വയസ്സ് തികയുകയാണ്. കാർഗിലിലേക്കു നുഴഞ്ഞുകയറിയ പാക് സേനയ്ക്കെതിരെ 1999 മെയ് മുതൽ ജൂലൈ വരെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ കരസേനയും ‘ഓപ്പറേഷൻ സഫേദ് സാഗർ’ എന്ന പേരിൽ വ്യോമസേനയും അണിനിരന്ന പോരാട്ടത്തിനൊടുവിൽ, ജൂലൈ 26നു കാർഗിലിൽ ഇന്ത്യ വിജയക്കൊടി പാറിപ്പിക്കുകയായിരുന്നു.

സൈനികരുടെ അസാമാന്യ പോരാട്ടവീര്യമാണ് 18,000 അടി ഉയരത്തിലുള്ള കാർഗിലിലെ യുദ്ധഭൂമിയിൽ വിജയം നേടാൻ ഇന്ത്യയ്ക്കു കരുത്തായത്. പാകിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. 

യുദ്ധവിജയ വാർഷികത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾ സേനാതലത്തിൽ ഇന്നു നടക്കും. രാജ്യത്തിനായി ജീവൻ ബലി നൽകിയ ധീര സൈനികർക്കു പ്രണാമമർപ്പിച്ച് ഡൽഹിയിലെ യുദ്ധസ്മാരകത്തിൽ കര, നാവിക, വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ പുഷ്പചക്രം അർപ്പിക്കും.

Post a comment

Whatsapp Button works on Mobile Device only