03 July 2020

ഇന്ന് സംസ്ഥാനത്ത് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 201 പേർക്ക് രോഗമുക്തി; സമ്പർക്കം വഴി രോഗ ബാധ 27 പേർക്ക്
(VISION NEWS 03 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ആദ്യമായാണ് 200 കടന്നത്. 138 വിദേശത്ത് നിന്ന് വന്നവരാണ്. 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും.  27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇന്ന് സ്ഥിരീകരിച്ചവരിൽ സെക്രട്ടേറിയറ്റിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ട്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശ്ശൂർ 21, കണ്ണൂർ 18, എറണാകുളം 17, തിരു 17 പാലക്കാട് 14 കോട്ടയം 14 കോഴിക്കോട് 14 കാസർകോട് 7 പത്തനംതിട്ട 2 ഓഇടുക്കി 2 വയനാട് 1.

Post a comment

Whatsapp Button works on Mobile Device only