സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ 24ന് ആരംഭിക്കും. ഏകജാലത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാണ് സമര്‍പ്പിക്കേണ്ടതെങ്കിലും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫീസും വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ നേരിട്ടെത്തി സമര്‍പ്പിക്കണം.
കൊവിഡ് പശ്ചാത്തലത്തില്‍ കീഴ് വഴക്കങ്ങളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശങ്ങളുമായി എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് രംഗത്തെത്തി. നിലവിലെ രീതി അനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടില്‍ വിദ്യാര്‍ത്ഥിയും രക്ഷിതാവും ഒപ്പുവച്ചശേഷം അനുബന്ധ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം വെരിഫിക്കേഷനു സമര്‍പ്പിക്കണം.
ജില്ലയിലെ സ്കൂളുകളില്‍ അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ജില്ലയിലെ ഏതെങ്കിലും ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെരിഫിക്കേഷനായി രേഖകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍നിന്ന് വെരിഫിക്കേഷല് നടത്തിയാല്‍ മാത്രമേ അലോട്ട്മെന്റ്റിനായി പരിഗണിക്കൂ. അപേക്ഷാ ഫീസ് രണ്ടുവിധത്തില്‍ അടയ്ക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും, അപേക്ഷിക്കുന്ന ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/ എയ്ഡഡ്/ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സമര്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ അപേക്ഷാ ഫീസ് നേരിട്ട് ആ സ്കൂളില്‍ അടച്ചാല്‍ മതി. അപേക്ഷിക്കുന്ന ജില്ലയില്‍ നേരിട്ട് അപേക്ഷയുടെ പ്രിന്റൗട്ട് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ മാത്രം ഡി.ഡി മുഖാന്തിരം അപേക്ഷ ഫീസ് അടച്ചശേഷം മാത്രം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
..............
# സമ്ബര്‍ക്കം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍
അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം സ്കൂളുകളിലേക്ക് ഫോണ്‍ മുഖേന അറിയിക്കണം. പ്രിന്റൗട്ടുമായി കുട്ടികള്‍ സ്കൂളുകളിലേക്ക് വരേണ്ടതില്ല. 25 രൂപ ഫീസ് ഓണ്‍ലൈനായി ബാങ്കില്‍ നിക്ഷേപിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യണം
അപേക്ഷ തയ്യാറാക്കാന്‍ സഹായകരമാകുന്ന വീഡിയോ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുകയും വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുകയും വേണം
ഓണ്‍ലൈനായി നല്കുന്ന അപേക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ കണ്‍ഫേം ചെയ്യാന്‍ സാധിക്കണം. അവരെ സ്കൂളുകളിലേക്ക് വരുത്തുന്നത് ഒഴിവാക്കണം
ട്രയല്‍ അലോട്ട്മെന്റിന് ശേഷവും മാറ്റങ്ങള്‍ വരുത്താനുണ്ടെങ്കില്‍ അതും ഓണ്‍ലൈനായി ചെയ്യാന്‍ കഴിയും വിധം സൗകര്യങ്ങളൊരുക്കണം
താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് തങ്ങള്‍ തിരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളില്‍ ഓണ്‍ലൈനായി പ്രൊവിഷണല്‍ പ്രവേശനം നേടാന്‍ സൗകര്യമൊരുക്കണം. പ്രവേശനം നേടിയെന്ന് സ്കൂള്‍ അധികാരികള്‍ക്ക് അറിയാന്‍ സാധിക്കണം
അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ച് സ്ഥിര പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ മാത്രം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനായി വിദ്യാലയങ്ങളില്‍ എത്തിച്ചേരണം
ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം നേരത്തെ നിശ്ചയിച്ച് അഡ്മിഷന് നടത്തണം
സേ, ഇംപ്രൂവ്മെന്റ്, റീവാല്യുവേഷന്, സ്ക്രൂട്ടണി എന്നിവയ്ക്കുള്ള അപേക്ഷയും ഫീസും ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അവസരം ഒരുക്കണം. ഓണ്‍ലൈനായി ഫീസ് അടയ്ക്കുന്നത് ബുദ്ധിമുട്ടാണെങ്കില്‍ പരീക്ഷ ദിവസങ്ങളില്‍ ഫീസ് വാങ്ങാനുള്ള അവസരം നല്കി തീയതി ദീര്‍ഘിപ്പിക്കണം
Post a comment