കോഴിക്കോട് തൂണേരിയിലെ ബ്ലോക്ക് പഞ്ചായത്ത് അടച്ചിടും. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഓഫീസ് അടച്ചിടുന്നത്. ജൂലൈ 13നാണ് ജീവനക്കാരൻ ഓഫീസിൽ അവസാനം എത്തിയത്. 26 വരെ ഓഫിസ് പ്രവർത്തിക്കില്ലെന്നാണ് പ്രസിഡന്റ് സി.എച്ച്.ബാലകൃഷ്ണൻ അറിയിച്ചത്.
തൂണേരി പഞ്ചായത്ത് ഓഫീസിലെ പ്രസിഡന്റും ജീവനക്കാരും ക്വാറന്റീനിലാണ്. പ്രസിഡന്റിന്റെയും ജീവനക്കാരുടെയും ഫലം നെഗറ്റീവ് ആണെങ്കിലും ക്വാറന്റൈനിൽ തുടരാനാണ് തീരുമാനമെന്ന് പ്രസിഡന്റ് പറഞ്ഞു. ഓഫീസും പരിസരവും ഫയർ ഫോഴ്സ് അണു നശീകരണം നടത്തി.
Post a comment