മലപ്പുറത്ത് ചേലേമ്പ്ര പാറയിൽ 300 പേരോട് കൊവിഡ് നിരീക്ഷണത്തിൽ പോകാൻ നിര്‍ദേശം. മരണാനന്തര ചടങ്ങിൽ പങ്കെടുത്തയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം നിർദേശം നൽകിയത്. സമ്പർക്കം വഴി രോഗവ്യാപനം നടന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് അധികൃതർ. മരണാനന്തര ചടങ്ങളിൽ പങ്കെടുത്തതിന് ശേഷമായിരുന്നു ചേലാമ്പ്ര സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം മലപ്പുറത്ത് 1198 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 565 പേര് നിലവിൽ ചികിത്സയിലുണ്ട്. 42,018 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. പുതിയ ഒരു ആശുപത്രികൂടി ഇന്ന് സജ്ജമാക്കും. പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ തുടരുകയാണ്. താനൂര്‍, പരപ്പനങ്ങാടി തീരദേശ മേഖലയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Post a comment