09 July 2020

സംസ്ഥാനത്ത് 339 പേര്‍ക്ക് കൂടി കൊവിഡ് 19; രോഗമുക്തി ലഭിച്ചത് 149 പേര്‍ക്ക്; 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
(VISION NEWS 09 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കേരളത്തില്‍ ആശങ്കകള്‍ ഉയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 339 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധിച്ചത്. 149 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 133 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്തത് 7 പേര്‍ക്ക്. ഇന്ന് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ (തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശ്ശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍ഗോഡ് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8) എന്നിങ്ങനെയാണ്. ഇതുവരെ 6534 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് ബാധിച്ചത്.

ഇന്ന് ഫലം നെഗറ്റീവ് ആയവരുടെ കണക്ക് ജില്ല തിരിച്ച് പരിശോധിച്ചാല്‍ ( തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പുഴ 7, കോട്ടയം 8, ഇടുക്കി 8, കണ്ണൂര്‍ 16, എറണാകുളം 15, തൃശ്ശൂര്‍ 29, പാലക്കാട് 17, മലപ്പുറം 6, കോഴിക്കോട് 1, വയനാട് 3, കാസര്‍ഗോഡ് 13) എന്നിങ്ങനെയാണ്. 3708 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്.

Post a comment

Whatsapp Button works on Mobile Device only