07 July 2020

ദേശീയപാത നവീകരണം 35.41 കോടി രൂപ അനുവദിച്ചു.കാരാട്ട് റസാഖ്.എം.എൽ.എ
(VISION NEWS 07 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി : കോഴിക്കോട് വയനാട് ദേശീയപാത 766 ൽ കി മി 25/00 മണ്ണിൽ കടവ് മുതൽ കിമി 45/00 അടിവാരം വരെ എത്തുന്ന 20 കിലോമീറ്റർ ദൂരത്തിലുള്ള നവീകരണ പ്രവൃത്തിക്കാണ് 35.41 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മുഖേന അനുവദിച്ചത്. മണ്ണിൽ കടവ് മുതൽ കൊടുവള്ളി മണ്ഡലത്തിൻ്റെ അതിർത്തിയായ പുല്ലാഞ്ഞിമേട് വരെയാണ് ആദ്യഘട്ടത്തിൽ പ്രവൃത്തി ആരംഭിക്കുന്നത്.ഈ പ്രവൃത്തിയുടെ ഭാഗമായി നിലവിലുള്ള ഡ്രൈനേജുകൾ പ്രവർത്തന യോഗ്യമാക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ പുതിയ ഡ്രൈനേജുകൾ നിർമ്മിക്കുകയും ചെയ്യും. താഴ്ന്ന പ്രദേശങ്ങളിൽ റോഡ് ഉയർത്തുക, വീതി കുറഞ്ഞ സ്ഥലങ്ങളിൽ റോഡ് വീതി കൂട്ടുക, ആധുനിക രീതിയിലുള്ള ബി.എം.ബി.സി. ടാറിംഗും ഉൾപ്പെടെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി നടക്കുന്നതാണ്. കാലവർഷം ആരംഭിക്കുന്നതോടെ പുല്ലാഞ്ഞിമേട് വളവ് പൊട്ടിപൊളിഞ്ഞ് ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. ഇവിടെ 100 മീറ്റർ നീളത്തിൽ ഇൻ്റർലോക്ക് വിരിക്കലും, അതേപോലെ താമരശ്ശേരി പുതിയ ബസ്റ്റാൻ്റിൽ നിന്നും ദേശീയ പാതയിലേക്ക് ഇറങ്ങുന്ന സ്ഥലവും എപ്പോഴും പൊട്ടിപൊളിയുന്ന രൂപത്തിലാണ് അവിടെയും ഇൻറർലോക്ക് വിരിക്കലും ഇതിൻ്റെ ഭാഗമായി നടക്കുന്നതാണ്.നാഥ് കൺസ്ട്രക്ഷൻ കമ്പിനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.

Post a comment

Whatsapp Button works on Mobile Device only