29 July 2020

അൺലോക്ക്​ 3: രാത്രികാല കർഫ്യു ഒഴിവാക്കി; സ്​കൂൾ തുറക്കില്ല
(VISION NEWS 29 July 2020)




ന്യൂഡൽഹി: ലോക്​ഡൗൺ ഇളവുകളുടെ മുന്നാംഘട്ട മാർഗനിർദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. ആഗസ്​റ്റ്​ ഒന്ന്​ മുതൽ നിലവിൽ വരുന്ന മൂന്നാംഘട്ട ഇളവുകളിൽ രാത്രികാല കർഫ്യു ഒഴിവാക്കിയിട്ടുണ്ട്​. എന്നാൽ, സ്​കൂളുകളും കോളജുകളും ആഗസ്​റ്റ്​ 31 വരെ തുറക്കില്ല. ആഗസ്​റ്റ്​ അഞ്ച്​ മുതൽ ജിംനേഷ്യങ്ങൾക്ക്​ തുറന്ന്​ പ്രവർത്തിക്കാം. 

​മെ​ട്രോ റെയിൽ, സിനിമ തിയറ്ററുകൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവക്ക്​ മൂന്നാംഘട്ടത്തിലും ഇളവില്ല. പൊതുപരിപാടികൾക്കുള്ള വിലക്ക്​ തുടരും. അതേസമയം, പ്രൊ​ട്ടോകോൾ പാലിച്ച്​ സ്വാതന്ത്ര്യദിനാഘോഷം നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്​. കണ്ടൈൻമ​​െൻറ്​ സോണുകളിലെ കർശന നിയന്ത്രണങ്ങൾ ആഗസ്​റ്റ്​ 31 വരെ തുടരും. 

Post a comment

Whatsapp Button works on Mobile Device only