23 July 2020

പള്ളികളില്‍ ജുമുഅ: നിസ്‌കാരത്തിന് 40 പേരില്‍ കൂടാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍;കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജുമുഅ നിസ്‌കാരം അനുവദനീയമല്ല.
(VISION NEWS 23 July 2020)






കോഴിക്കോട്:കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പള്ളികളില്‍ 40 പേരില്‍ കൂടാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍  അറിയിച്ചു. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നവരും അവരുടെ ബന്ധുക്കളും ജുമുഅ:യിൽ  പങ്കെടുക്കരുത്.

വിദേശ രാജ്യങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍, മറ്റ് ജില്ലകളിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്നിവിടങ്ങളില്‍ നിന്ന് അടുത്ത കാലങ്ങളില്‍ വന്നവര്‍ (സമീപ കാലത്ത് ക്വാറന്റീൻ പൂർത്തിയാക്കിയവരും)
, 65 വയസ്സില്‍ കൂടുതലുള്ളവര്‍ എന്നിവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ പാടില്ല.

പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ പള്ളികളില്‍ പ്രാര്‍ത്ഥന അനുവദനീയമല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


Post a comment

Whatsapp Button works on Mobile Device only