14 July 2020

കേരളത്തില്‍ ഇന്ന് 608 പേര്‍ക്ക് കൂടി കൊവിഡ്
(VISION NEWS 14 July 2020)


സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാതെ മുന്നേറുകയാണ്. 608 പേര്‍ക്ക് കൂടിയാണ് കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണ് ഇത്. 181 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഇന്നത്തെ രോഗികളില്‍ 201 പേര്‍ തലസ്ഥാനമായ തിരുവനന്തപുരത്താണ്. ഇന്നത്തെ മൊത്തം കണക്കില്‍ 130 പേര്‍ വിദേശത്ത് നിന്ന് വന്നവരും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 396 പേര്‍ സമ്പര്‍ക്കം വഴിയുമാണ് രോഗികളായത്. ഇതില്‍ 26 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് രോഗം ബാധിച്ചവരില്‍ 8 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ബിഎസ്എഫ് 1, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് 2, സിഐഎസ്എഫ് 2 എന്നിങ്ങനെയാണ് മറ്റ് രോഗബാധിതര്‍.

ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ (ആലപ്പുഴ 34, തിരുവനന്തപുരം 201, മലപ്പുറം 58, പത്തനംതിട്ട 3, കണ്ണൂര്‍ 12, കൊല്ലം 23, പാലക്കാട് 26, കോഴിക്കോട് 58, എറണാകുളം 70, വയനാട് 12, കോട്ടയം 25, തൃശ്ശൂര്‍ 42, കാസര്‍ഗോഡ് 44, ) എന്നിങ്ങനെയാണ്. ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് (തിരുവനന്തപുരം 15, കൊല്ലം 12, ആലപ്പുഴ 7, കോട്ടയം 5, തൃശ്ശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍ഗോഡ് 5) എന്നിങ്ങനെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14227 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്ത് 1,80,594 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 4376 പേര്‍ ആശുപത്രികളിലാണ്. 720 പേരാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണ് ഇത്. ഇതുവരെ 2,52,302 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 7745 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി 79,723 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 75338 നെഗറ്റീവ് ആണ്. സംസ്ഥാനത്ത് 227 ഹോട്ട് സ്‌പോട്ടുകളാണ് ആകെ ഉള്ളത്.

Post a comment

Whatsapp Button works on Mobile Device only