05 July 2020

മുക്കത്ത് 65 കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം.അതിനു ശേഷം കവർച്ച
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




മുക്കത്ത് ഓട്ടോ യാത്രയ്ക്കിടയിലെ കവർച്ച വയോധിക നേരിട്ടത് ക്രൂരമായ പീഡനവും.
അന്വേഷണം ഊർജിതമാക്കി പോലീസും

കഴിഞ്ഞദിവസം മുക്കം മുത്തേരി യിൽ ഓട്ടോ യാത്രയ്ക്കിടയിൽ കവർച്ചയ്ക്ക് ഇരയായ 65 കാരിയായ 
വയോധികയെ ക്രൂരമായ പീഡനത്തിന് ഇരയായതായി കണ്ടെത്തിയതോടെ അന്വേഷണം ഊർജിതമാക്കി പോലീസ്.

പീഡനം നടന്ന സമയത്ത് സമീപത്തെ മൊബൈൽഫോൺ ടവറിന് പരിധിയിലുള്ള ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
 ഈ മേഖലയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ 
വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. 

താമരശ്ശേരി ഡിവൈഎസ്പി 
അഷ്റഫിന്റെ  മേൽനോട്ടത്തിൽ ഇൻസ്പെക്ടർമാരായ വികെ സിജു,  ജീവൻ ജോർജ്,  എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഓമശ്ശേരി യിലെ ഹോട്ടൽ ജീവനക്കാരിയായ മുത്തേരി സ്വദേശിനിയാണ് 
കഴിഞ്ഞദിവസം 
പീഡനത്തിനിരയായത്. 

കവർച്ച ശ്രമത്തിലാണ് ആദ്യം പോലീസ് അന്വേഷണം തുടങ്ങിയത് എന്നാൽ പീഡനം  നടന്നിട്ടുണ്ട് എന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന വൈദ്യപരിശോധനയിൽ വ്യക്തമായതോടെ 
പോലീസ് വീണ്ടും അവരുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയായിരുന്നു. 

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ...

പതിവുപോലെ രാവിലെ ജോലിസ്ഥലത്തേക്ക് പോകാനായി ഒരുങ്ങിയ വയോധിക അതുവഴി വന്ന ഓട്ടോറിക്ഷയിൽ 
കയറുകയായിരുന്നു. 

തുടർന്ന് വാഹനം കേടായത് അഭിനയിച്ച സൗഹൃദം പങ്കിട്ട ഓട്ടോക്കാരൻ  ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു.

ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കേബിൾ ഉപയോഗിച്ച് കൈകാലുകൾ കെട്ടി ഇട്ടായിരുന്നു പീഡനം. 

ശബ്ദമുണ്ടാക്കിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

പീഡനത്തിനിടെ വയോധിക അബോധാവസ്ഥയിലായി. 
ബോധം വന്നപ്പോഴേക്കും പ്രതി ഓട്ടോറിക്ഷയുമായി രക്ഷപ്പെട്ടിരുന്നു. 

കഴുത്തിലുണ്ടായിരുന്ന മാല കമ്മൽ മൊബൈൽഫോൺ പണമടങ്ങിയ പഴ്സ് എന്നിവ 
മോഷ്ടാവ്  കൊണ്ടുപോയിരുന്നു. 

കാലിലെ കെട്ടുപൊട്ടിച്ച് സമീപത്തെ വീട്ടിലെത്തിയ വയോധിക 
കയ്യിലെ കെട്ടഴിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും മാനസിക രോഗി ആയിരിക്കും എന്ന് കരുതി  വീട്ടുകാർ ആദ്യം തയ്യാറായില്ല.

പിന്നീട് നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ  വീട്ടിൽ നിന്ന് ഇറങ്ങി വന്ന സ്ത്രീയാണ് കെട്ടഴിച്ചു നൽകിയത്.
(കടപ്പാട് :RT മീഡിയ)
പ്രതി ഉടൻ പിടിയിലാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Post a comment

Whatsapp Button works on Mobile Device only