07 July 2020

ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 7 ലക്ഷവും കടന്നു; മരണസംഖ്യ 20,000 പിന്നിട്ടു; 24 മണിക്കൂറിനുള്ളില്‍ 22,252 പുതിയ രോഗികള്‍; ഇന്നലെ മാത്രം 467 മരണം; ആശങ്ക അകലാതെ രാജ്യം
(VISION NEWS 07 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
 
രാജ്യത്ത് കൊവിഡ് 19 വൈറസ് വ്യാപനം അതി തീവ്രമായി മുന്നേറ്റം തുടരുന്നു. മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷവും മരണസംഖ്യ 20,000 ഉം കടന്നതാണ് ഇന്നത്തെ കണക്കിലെ സവിശേഷത.കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 7,19,665 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത്. ഇന്നലെ മാത്രം രാജ്യത്ത് 467 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം മരണസംഖ്യ 20,160 ആയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത് 4,39,947 പേരാണ്, ചികിത്സയിലുള്ളത് 2,59,557 പേരും. നിലവില്‍ കൊവിഡ് ആഗോള പട്ടികയിലും രോഗ വ്യാപനത്തിന്റെ പ്രതിദിന തോതിലും ബ്രസീലിനും അമേരിക്കയ്ക്കും പിന്നിലായി മൂന്നാമതാണ് രാജ്യം. കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. 4.39 ലക്ഷം കടന്നിരിക്കുകയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. നിലവില്‍ 61.13 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Post a comment

Whatsapp Button works on Mobile Device only