21 July 2020

ഇന്ന് 720 പേർക്ക് കോവിഡ്; 528 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
(VISION NEWS 21 July 2020)




തിരുവനന്തപുരം :സംസ്ഥാനത്ത് 720 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 82 പേർ വിദേശത്ത് നിന്നും 54 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 34 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയ (72 ) ആണ് മരിച്ചത്. 272 പേരാണ് രോഗമുക്തരായത്. 17 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.

തിരുവനന്തപുരം 151 , കൊല്ലം 85 , എറണാകുളം 80 , മലപ്പുറം 61 , കണ്ണൂർ 57 , ആലപ്പുഴ 46 , പാലക്കാട് 46 , പത്തനംതിട്ട 40 , കാസർഗോഡ് 40, കോഴിക്കോട് 39 , കോട്ടയം 39 , തൃശൂർ 19, വയനാട് 17 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

Post a comment

Whatsapp Button works on Mobile Device only