തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ ജൂലായിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ ജില്ലാകേന്ദ്രങ്ങളിൽ ഓൺലൈനായി നടത്തും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർത്തിയാക്കാൻ കഴിയാതിരുന്ന ജനുവരിയിലെ വിജ്ഞാപനത്തിലെ അവശേഷിക്കുന്ന പരീക്ഷകൾക്കായി ഫീസടച്ചോ ഫ്രീ ചാൻസിലോ അപേക്ഷിച്ചവരിൽ പരീക്ഷ എഴുതുവാൻ അനുവദിക്കപ്പെട്ടവർ ജൂലായ് 2020 ലെ വിജ്ഞാപന പ്രകാരം അപേക്ഷിക്കുമ്പോൾ ഫീസിളവ് നൽകും. ഇതിനായി ഈ വിജ്ഞാപന പ്രകാരം വീണ്ടും അപേക്ഷ സമർപ്പിക്കണം. ഈ ഇളവ് ജൂലായ് 2020 ലെ വിജ്ഞാപനത്തിനു മാത്രമേ ബാധകമാകൂ. വിജ്ഞാപനം വെബ്സൈറ്റിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 19.
*അഭിമുഖം*
കാറ്റഗറി നമ്പർ 172/17 വിജ്ഞാപന പ്രകാരം ലേബർ വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ (എൻ.സി.എ.- ഒ.ബി.സി.) തസ്തികയിലേക്ക് 22 ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും. അറിയിപ്പ് എസ്.എം.എസായി ലഭിക്കാത്തവർ ബന്ധപ്പെടേണ്ട നമ്പർ: 0471 2546242
കാറ്റഗറി നമ്പർ 129/17 വിജ്ഞാപന പ്രകാരം ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ -ഹിന്ദി (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം) തസ്തികയിലേക്ക് 22, 23, 24 തീയതികളിൽ പി.എസ്.സി. ആസ്ഥാനത്ത് അഭിമുഖം നടത്തും.
ഗൾഫ്,മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വന്നിട്ടുള്ളവരോ, ക്വാറന്റൈനിലുള്ളവരോ, രോഗബാധയുള്ളവരോ ഹോട്ട്സ്പോട്ട്, കണ്ടെയ്മെന്റ് സോണുകളിലുള്ളവരോ ആയ ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് അഭിമുഖ തീയതി മാറ്റി നൽകും. അഭിമുഖത്തിന് ഹാജരാകുന്നവർ വെബ്സൈറ്റിലുള്ള കൊവിഡ് ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം.
*തീയതി നീട്ടി*
കാറ്റഗറി നമ്പർ 8/2020, 9/2020 പ്രകാരം വിജ്ഞാപനം ചെയ്ത വുമൺ പൊലീസ് കോൺസ്റ്റബിൾ, പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 3 വരെ നീട്ടി.
Post a comment